തെങ്ങിന്‍ പൂക്കുല പുളിച്ചിക്ക പായസം തയ്യാറാക്കാം#Easternabhiruchi

  • 44 views

റെസിപ്പി തയ്യാറാക്കിയത് - മുരളിധര കുറുപ്പ് ,തിരുവനന്തപുരം


  • 25 mins
  • Prep Time
  • 20 mins
  • Cook Time
  • Normal
  • Difficulty

  • Recipe Rating

    Ingredients

    1. ഇളം തെങ്ങിന്‍ പൂക്കുല – 1,

    2, നന്നായി പഴുത്ത ആന പുളിഞ്ചിക്ക- 6 എണ്ണം,

    3. ചമ്പാ പച്ചരി -ഒരു പിടി ,

    4, പഞ്ചസാര -കാല്‍ കിലോ,

    5, ശര്‍ക്കര – അര കിലോ

    ‘6 നെയ്യ് – 50gm,

    7′ തേങ്ങ – 2,

    8, ഏലക്ക പൊടി – ഒരു സ്പൂണ്‍,

    9, കിസ്മിസ് – ഒരു പിടി

    10, കൊട്ട തേങ്ങ അരിഞ്ഞത് – ഒരു പിടി

    11, അണ്ടിപരിപ്പ് -10.

    11, പശുവിന്‍ പാല്‍ – അര ലിറ്റര്‍,

    12, ഇളം കരിക്ക് – 1’

    Directions

  • 25 mins
  • Prep Time
  • 20 mins
  • Cook Time
  • 1ആന പുളിഞ്ചിക്ക അരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് രണ്ട് ദിവസം വച്ചേക്കണം.

    2പുളി പോകാനാണ്. ഉരുളിയില്‍ കുറച്ച് നെയ്യ് ഒഴിച്ച് തയാറാക്കിയ പുളിഞ്ചിക്കവഴറ്റി മാറ്റി വക്കുക. അരി നന്നായി വേവിക്കുക.

    3 തെങ്ങിന്‍ പൂക്കുല മിക്‌സിയില്‍ അരച്ചെടുക്കുക.

    4അരച്ച പൂക്കുലയും വേവിച്ച അരിയും കുറച്ച് നെയ്യില്‍ വഴറ്റുക.

    5ശര്‍ക്കര ഉരുക്കി അരിച്ച് ചേര്‍ത്ത് വരട്ടുക.

    6കരിക്ക് ചെറിയ കഷണങ്ങളാക്കി ചേര്‍ത്ത് കൊടുക്കുക.

    7 തേങ്ങ തിരുമി പിഴിഞ്ഞ് 4 കപ്പ് രണ്ടാം പാലും 4 കപ്പ് ഒന്നാം പാലും എടുക്കുക.

    8വരട്ടിയ കൂട്ടിലേക്ക് രണ്ടാം പാലും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് കുറുക്കുക.

    9കുറുകുമ്പോള്‍ പഞ്ചസാര പാനിയിലിട്ട് വഴറ്റിയ ആന പുളിഞ്ചിക്ക ചേര്‍ത്ത് കൊടുക്കുക.

    10 പശുവിന്‍ പാലും ഏലക്ക പൊടിച്ചും ചേര്‍ത്ത് തിളപ്പിക്കുക.ഒന്നാം പാല്‍ ഒഴിച്ച് ഇറക്കിവച്ച് നെയ്യല്‍ അണ്ടിപരിപ്പ് കൊട്ട തേങ്ങ കിസ് മിസ് ഇവ വറുത്ത് പായസത്തില്‍ ഒഴിക്കുക.

    11കുറച്ച് സമയം അടച്ച് വച്ച ശേഷം വിളമ്പാം

    0 Reviews

    All fields and a star-rating are required to submit a review.

    

    CREATE ACCOUNT

    FORGOT YOUR DETAILS?

    TOP