കാരറ്റ് ബദാം പായസം തയ്യാറാക്കാം #Easternabhiruchi

 • 1918 views

റെസിപ്പി തയ്യാറക്കിയത്- നിഖില വി, എറണാകുളം


 • 5 mins
 • Prep Time
 • 10 mins
 • Cook Time
 • Easy
 • Difficulty

 • Recipe Rating

  Ingredients

  കാരറ്റ് – 6 എണ്ണം

  പാല്‍ – 1 ലിറ്റര്‍

  പഞ്ചസാര – മുക്കാല്‍ കപ്പ്

  ബദാം – 15 എണ്ണം

  ഏലക്കായ- 2 എണ്ണം

  നെയ്യ് – 2 ടീസ്പൂണ്‍

  അണ്ടിപ്പരിപ്പ് , കിസ്മിസ്

  Directions

 • 5 mins
 • Prep Time
 • 10 mins
 • Cook Time
 • 1കാരറ്റ് കുറച്ച് വെള്ളം ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ചെടുക്കുക.

  2ചൂടാറിയ ശേഷം മിക്‌സിയിലിട്ട് അരച്ചെടുക്കാം.

  3ഒരു ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക ഇതിലേക്ക് മുക്കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കാം.

  4നന്നായി തിളച്ച പാലിലേക്ക് അരച്ച് വെച്ച കാരറ്റ് ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കി യോജിപ്പിക്കാം. ഇതിലേക്ക് വെള്ളത്തിലിട്ട് കുതിര്‍ത്തിയ ബദാം തൊലി കളഞ്ഞ് അരച്ചതും കൂടി ചേര്‍ത്ത് മിക്‌സ് ചെയ്യാം.

  52 ഏലക്കായ ചതച്ചതും കൂടി ചേര്‍ത്ത് 15 മിനുട്ട് തിളപ്പിച്ച് കുറുക്കി എടുക്കാം.

  6ശേഷം ഒരുപാന്‍ വെച്ച് നെയ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരി ചേര്‍ത്ത് കൊടുക്കാം.

  7കാരറ്റ് ബദാം പായസം റെഡി.

  0 Reviews

  All fields and a star-rating are required to submit a review.

  

  CREATE ACCOUNT

  FORGOT YOUR DETAILS?

  TOP