കരിക്ക് എള്ള് പായസം #Azhimukhamabhiruchi

  • 11 views

റെസിപ്പി തയ്യാറാക്കിയത് -സുമ ജയറാം, തിരുവനന്തപുരം


  • 5 mins
  • Prep Time
  • 20 mins
  • Cook Time
  • Easy
  • Difficulty

  • Recipe Rating

    Ingredients

    കരിക്ക് ഇളയത് : 350 ഗ്രാം. (കരിക്കിന്‍ വെള്ളം ചേര്‍ത്തു ക്രഷ് ചെയ്തത്)

    നെയ്യ് : 100 ഗ്രാം

    ഒരു വലിയ തേങ്ങയുടെ പാല്‍. (ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എടുത്തു വക്കുക )

    പഞ്ചസാര : 250 ഗ്രാം

    എള്ള് (കഴുകി അരിച്ചത്) : 1 ടേബിള്‍ സ്പൂണ്‍

    അണ്ടി പരിപ്പ് : 50 ഗ്രാം

    മാതള അല്ലി : 2 ടേബിള്‍ സ്പൂണ്‍ (തേനില്‍ ഇട്ടു വക്കുക)

    Directions

  • 5 mins
  • Prep Time
  • 20 mins
  • Cook Time
  • 1ഉരുളി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍, കുറച്ചു നെയ്യ് ഒഴിച്ച്, ക്രഷ് ചെയ്ത കരിക്ക് ഇട്ടു വരട്ടുക.

    2അതില്‍ മൂന്നാം പാല്‍ ഒഴിച്ച് സോഫ്റ്റ് ആകും വരെ വറ്റിക്കുക.

    3അതിനു ശേഷം രണ്ടാം പാല്‍ ഒഴിച്ച്, പഞ്ചസാര ചേര്‍ത്തു ഇളക്കുക.

    4കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച്, തീ കുറയ്ക്കുക, നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.

    5മറ്റൊരു പാനില്‍ നെയ്യ് ഒഴിച്ച്, എള്ള് ഇട്ടു പൊട്ടിച്ചു, പായസത്തില്‍ വിതറി ഇടുക. അണ്ടി പരിപ്പ് മൂപ്പിച്ചു ചേര്‍ക്കുക.

    6തേനിലെ മാതള അല്ലി ഊറ്റി എടുത്തു പായസത്തില്‍ വിതറുക.

    7രുചികരവും, പോഷകപ്രധവും ആയ ഒരു പായസം ആണ്

    0 Reviews

    All fields and a star-rating are required to submit a review.

    

    CREATE ACCOUNT

    FORGOT YOUR DETAILS?

    TOP