ഇരട്ടി മധുര ഇഞ്ചിനീര് പായസം#Easternabhiruchi

 • 2136 views

റെസിപ്പി തയ്യാറക്കിയത്- ആദിത്യ. ആര്‍ ,തൃശ്ശൂര്‍


 • 15 mins
 • Prep Time
 • 20 mins
 • Cook Time
 • Difficulty

 • Recipe Rating

  Ingredients

  ഇഞ്ചി.. 50gm

  ഉണങ്ങലരി… 1/2 cup

  ചെറു പയര്‍… 1/4 cup

  ശര്‍ക്കര… 150gm

  പന കല്‍ക്കണ്ടം…. 50gm

  തേന്‍… 1tsp

  നെയ്… 3/4 tbsp

  അണ്ടിപ്പരിപ്പ് & മുന്തിരി… 20gm

  തേങ്ങ ചിരകിയത്… 4 cup

  Directions

 • 15 mins
 • Prep Time
 • 20 mins
 • Cook Time
 • 1ഇഞ്ചി കൊത്തി അരിഞ്ഞത്.. 1/2 tsp ബാക്കിയുള്ള ഇഞ്ചി ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് അരിച്ചെടുത്തു വെക്കുക.

  2ചെറുപയര്‍ നല്ലപോലെ ചൂടാക്കി തൊലി കളഞ്ഞു പരിപ്പ് ആക്കുക.

  3ഇതു നെയ്യ്യില്‍ ഒന്ന് വറുത്തു കുറച്ച് വെള്ളം ചേര്‍ത്ത് പകുതി വേവില്‍ മാറ്റിവെക്കുക.

  4അരിയും പകുതി വേവിക്കുക.വേവിച്ച പരിപ്പും അരിയും ഒന്നിച്ചാക്കി എടുത്തു വെച്ചിട്ടുള്ള ഇഞ്ചി നീര് ചേര്‍ത്ത് ഒന്ന് കൂടെ വേവിക്കുക.

  5ഇതിലേയ്ക്ക് പനം കല്‍ക്കണ്ടം ചേര്‍ക്കുക.

  6ശര്‍ക്കര പാവ് കാച്ചി ഒഴിക്കുക 1/2 tsp നെയ്യ് ഒഴിച്ച് നല്ലപോലെയേ വരട്ടുക. ഇതിലേയ്ക്ക് മാറ്റി വെച്ച ഇഞ്ചി ചേര്‍ക്കുക.

  7ചിരകി വെച്ച തേങ്ങയില്‍ നിന്നും 1/2 കപ്പ് ഒന്നാം പാല്‍ എടുക്കുക.

  8 2 1/2 ഗ്ലസ് രണ്ടാം പാല്‍ എടുത്തു വരട്ടിയതില്‍ ഒഴിക്കുക.

  9പാകത്തിന് കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് മാറ്റി വെക്കുക.

  10അണ്ടിപരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തു ചേര്‍ക്കുക.

  11പ്രഥമന്‍ തണുത്തു വരുമ്പോള്‍ തേന്‍ ചേര്‍ത്ത് ഇളക്കി വെക്കുക.

  12പുതുമയാര്‍ന്ന ഇരട്ടി മധുര ഇഞ്ചി നീര്‍ പായസം തയ്യാര്‍.

  0 Reviews

  All fields and a star-rating are required to submit a review.

  

  CREATE ACCOUNT

  FORGOT YOUR DETAILS?

  TOP