കുരുമുളക് ചതച്ച് ചേര്‍ത്ത കേരള കോഴി കറി
ചേരുവകള്‍
- കോഴിയിറച്ചി – 1 കിലോ
- കുരുമുളക് തരു തരിപ്പായി ചതച്ച് എടുത്തത്(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍
- നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍
- സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്
- തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്
- പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്
- ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്
- വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്
- കറിവേപ്പില – രണ്ട് തണ്ട്
- മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍
- ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍
- മല്ലി പൊടി – രണ്ട് ടി സ്പൂണ്‍
- പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍
- എണ്ണ – 4 ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക .
- ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂര്‍ ഇത് റെഫ്രിജരെട്ടറില്‍ വെക്കുക .
- ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക .
- കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും.
- സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക .
- പച്ചമണം മാറുമ്പോള്‍ മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക .
- തക്കാളിയും പച്ചമുളകും ചേര്‍ക്കുക .
- നന്നായി കുറച്ചു നേരം ഇളക്കുക .മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി ആവരണം ചെയ്തന്നു ഉറപ്പായ ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക .ഇടക്ക് ഇളക്കാന്‍ മറക്കരുത് .വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .
- ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത് .
8)ചാറു കുറുകുമ്പോള്‍ തീ അണക്കുക.
സ്വാദിഷ്ടമായ ഈ പെപ്പെര്‍ ചിക്കന്‍ ചപ്പാത്തി ,അപ്പം ,ചോറ് ഇവയുടെ കൂടെ വളരെ നല്ലതാണ്.